1470-490

“വീട്ടിലോ വിദ്യാലയത്തിലോ ഒരു മരം”

ദേശീയ അധ്യാപക പരിഷത്ത് സ്ഥാപക ദിനത്തോടനുബന്ധിച്ച് “വീട്ടിലൊ വിദ്യാലയത്തിലൊ ഒരു മരം ” പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മാംഗോസ്റ്റിൽ തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കോവിഡ് കാലത്ത് നാട്ടിൽ പുറങ്ങളിൽ ഒരു പരിധിവരെ പട്ടിണിയകറ്റാൻ സഹായകരമായത് ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങളാണെന്നും അതുകൊണ്ടു തന്നെ എൻ.ടി.യു. സ്ഥാപക ദിനത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് സമൂഹത്തിന് വലിയ സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ.ടി.യു. സംസ്ഥാന സെക്രട്ടറി ടി. അനൂപ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി എസ്.എൽ. കിഷോർ കുമാർ , സംസ്ഥാന സമിതി അംഗങ്ങളായ ടി.ദേവദാസ്, എം. സുനിൽ ,പാലോറ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി.പി. ദിനേശൻ ,ജില്ലാ സെക്രട്ടറി സതീഷ് പാലോറ , ഹയർ സെക്കണ്ടറി വിഭാഗം കൺവീനർ രേഷ്‌മ കെ.എസ്., ശ്രീജിത്ത്. എൻ.ആർ. എന്നിവർ പങ്കെടുത്തു. ഒത്തുചേരലിന് നിയമ തടസ്സമുള്ളതിനാൽ എല്ലാ സംഘടനാ അംഗങ്ങളും അവരവരുടെ വീടുകളിലും വിദ്യാലയങ്ങളിലുമായി 1000 വൃക്ഷ തൈകൾ നട്ടു പരിപാടിയിൽ പങ്കാളികളായി.

Comments are closed.