സംസ്ഥാനത്ത് ഇന്ന് 5 പേർക്ക് കോവിഡ് 19

തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം മൂന്ന്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ വിദേശത്ത് നിന്നും ഒരാൾ ചെന്നൈയിൽ നിന്നും വന്നവരാണ്. ആർക്കും രോഗമുക്തിയില്ല. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ് ഇക്കാര്യം.
ആകെ 524 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 32 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇതിൽ 23 പേർക്കും കൊവിഡ് ബാധിച്ചത് പുറത്തു നിന്നാണ്. ചെന്നൈയിൽ നിന്ന് ആറ്, മഹാരാഷ്ട്രയിൽ നിന്ന് നാല്, നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർ, വിദേശത്ത് നിന്ന് വന്ന പതിനൊന്നുപേർ എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു
Comments are closed.