പ്രവാസികളില കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത് രണ്ട് പേർക്ക്

ബഹ്റിനില്‍ നിന്നെത്തിയ പ്രവാസികളില്‍ ഇതുവരെ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത് രണ്ട് കോഴിക്കോട് സ്വദേശികള്‍ക്ക്. ഇവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് അയച്ചു.
ചില ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ട കണ്ണൂര്‍ സ്വദേശിനി ഗര്‍ഭിണിയായ യുവതിയേയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയേയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും അയച്ചു.
ബഹ്റിനില്‍ നിന്നെത്തിയ ഗോവ സ്വദേശി സ്വകാര്യ വാഹനത്തില്‍ നാട്ടിലേയ്ക്ക് മടങ്ങി.
Comments are closed.