1470-490

കോവിഡ്: 2 കുന്നംകുളം സ്വദേശികള്‍ വിദേശത്ത് മരിച്ചു.

കുന്നംകുളം: കോവിഡ് ബാധിച്ച് 2 കുന്നംകുളം സ്വദേശികള്‍ വിദേശത്ത് മരിച്ചു. ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് സ്വദേശി കുട്ടംകുളങ്ങര പരേതനായ കൊച്ചുണ്ണിയുടെ മകന്‍ 53 വയസുള്ള അശോക് കുമാര്‍, കടവല്ലൂര്‍ പട്ടിയാമ്പുള്ളി ബാലന്റെ മകന്‍ 60 വയസ്സുള്ള ഭാസി എന്നിവരാണ്  മരിച്ചത്. ദീര്‍ഘ വര്‍ഷങ്ങളായി ദുബൈയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു അശോക് കുമാര്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നാട്ടില്‍ അവസാനമായി വന്നിരുന്നത്. ഇത്തവണ അവധിക്കായി വരാനിരിക്കുകയായിരുന്നു. സംസ്‌കാരം ദുബൈയില്‍ നടക്കും. വിജിതയാണ് ഭാര്യ. ധനജയ്, മഹേശ്വര്‍ എന്നിവര്‍ മക്കളാണ്. വര്‍ഷങ്ങളായി സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഭാസി. രോഗലക്ഷണം കണ്ടതിനെത്തുടര്‍ന്ന് സൗദിയിലെ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ആയിരുന്നു. ജാനകിയാണ് മാതാവ്. ഭാര്യ: ഷീജ. ജീബില്‍, ദിന്‍ന എന്നിവര്‍ മക്കളാണ്

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253