1470-490

പച്ചക്കറികൃഷിയ്ക്കായി വ്യവസായ സ്ഥാപനങ്ങളും ഒരുങ്ങുന്നു


തൃശൂർ: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വ്യവസായ വകുപ്പിന്റെ കീഴിലുളള പൊതുമേഖലാ സ്ഥാപനങ്ങളിലെ തരിശായി കിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളും തരിശുകൃഷിക്ക് വേണ്ടിയുളള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. സീതാറാം സ്പിന്നിംഗ് മിൽ (1.15 ഏക്കർ), പുത്തൻചിറ പഞ്ചായത്തിലെ കെ കരുണാകരൻ മെമ്മോറിയൽ സ്പിന്നിംഗ് മിൽ (3 ഏക്കർ), അത്താണിയിലെ സിഐഎഫ്എൽ (60 സെന്റ്), വാഴാനിയിലെ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ (50 സെന്റ്) തുടങ്ങിയ സ്ഥാപനങ്ങളിലെ സ്ഥലമൊരുക്കൽ ഒരുക്കങ്ങൾ പൂർത്തിയായി. പച്ചക്കറി കൃഷി ഉടൻ തുടങ്ങും. മറ്റ് ചില പൊതുമേഖലാ സ്ഥാപനങ്ങളിലും കൃഷി വ്യാപിപ്പിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന കൃഷി വകുപ്പിനാണ് പച്ചക്കറികൃഷിയുടെ നിർവ്വഹണം ചുമതല. പ്രിൻസിപ്പൽ കൃഷി ഓഫീസർ, സ്ഥാപനത്തിന്റെ എംഡി, ജലസേചന വകുപ്പ് എഞ്ചിനീയർ, കാർഷിക ഗവേഷണ പ്രതിനിധികൾ സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങിയ സാങ്കേതിക സമിതിയാണ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർക്കാണ് ഏകോപന ചുമതല. അഗ്രോ സർവീസ് സെന്റർ കുടുംബശ്രീയുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാകും പ്രവർത്തനങ്ങൾ. നിരീക്ഷണ ചുമതലയും തുടർപരിപാലനവും വ്യവസായ കേന്ദ്രത്തിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ നടക്കും. കാലവർഷത്തിന് മുൻപ് പച്ചക്കറി കൃഷിയുടെ നടീൽ പ്രവർത്തനങ്ങൾ പൂർത്തയാകുമെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി എസ് ജയകുമാർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168