1470-490

തലശ്ശേരിയിൽ നിയന്ത്രണങ്ങളോടെ കടകൾ തുറക്കാൻ ധാരണ


തലശ്ശേരി:വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ തലശ്ശേരിയിലെ കടകൾ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവൃത്തിക്കാൻ ധാരണ. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ടയറുകടകൾ, വർക് ഷോപ്പുക ൾ, സ്പെയർ പാർട്സ് കടകൾ എന്നിവ രാവിലെ എട്ടു മുതൽ വൈകിട്ട് നാലു വരെയും കണ്ണട വിൽപന സ്ഥാപനങ്ങൾ ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ നാലുവരെയും സിമൻറ്, കമ്പി, ഇലക്ട്രിക്ക്, ഹാർഡ് വെയർ, റൂഫിങ്ങ് ഷീറ്റ്, പെയിന്റ് കടകൾ വ്യാഴായ്ച്ച രാവിലെ ഒൻപത് മുതൽ നാലു വരെയും ഫേൻ, എ.സി കടകൾ വെള്ളിയാഴ്ച്ച രാവിലെ ഒൻപത് മുതൽ നാലുവരെയും മൊബൈൽ ഷോപ്പുകൾ ബുധനാഴ്ചയിൽ രാവിലെ ഒൻപത് മുതൽ നാലുവരെയും
തുറക്കാം. ഹോം ഡെലിവറി റസ്റ്ററന്റുകൾ രാവിലെ എട്ടു മുതൽ വൈകിട്ട് നാലു വരെ എല്ലാ ദിവസവും പ്രവൃത്തിക്കാം. അക്ഷയ കേന്ദ്രങ്ങൾ രാവിലെ മുതൽ ഉച്ചയ്ക്ക് രണ്ടു വരെ എല്ലാ ദിവസവും പ്രവൃത്തിക്കാം. നിലവിൽ തുറന്നു പ്രവൃത്തികൾക്ക് കടകൾക്ക് മാറ്റമില്ല. സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് കടകൾ തുറന്നു പ്രവൃത്തിക്കേണ്ടത്. സാമൂഹ്യ അകലം പാലിക്കുകയും കടകളിൽ വരുന്ന എല്ലാവരും മാസ്കുകളും ധരിക്കണം. യോഗത്തിൽ എ.എൻ ഷംസീർ എം.എൽ.എ, നഗരസഭാ ചെയർമാൻ സി.കെ രമേശൻ, തലശ്ശേരി സി.ഐ സനൽകുമാർ, എസ്.ഐ ബിനു മോഹനൻ, വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് പ്രസിഡന്റ് ജവാദ് അഹമദ്, ഫുഡ് ഗ്രെയിൻ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.കെ സക്കരിയ, വ്യാപാരി വ്യവസായി സമിതി തലശ്ശേരി മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ് ടി. ഇസ്മായിൽ, സെക്രട്ടറി സി.പി.എം നൗഫൽ, നേതാക്കളായ ഉസീബ് ഉമ്മൽ, റഫീക്ക് കാത്താണ്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ‘

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139