1470-490

മൂന്നിയൂർ – കളിയാട്ടകാവിലെ കോഴിക്കളിയാട്ടം ഉണ്ടായിരിക്കില്ല

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇപ്പോൾ നിലനിൽക്കുന്ന സർക്കാർ നിയന്ത്രണങ്ങൾ മൂലവും മൂന്നിയൂർ കളിയാട്ടക്കാവിൽ ഈ വർഷം മെയ് 18 മുതൽ നടത്തേണ്ട കളിയാട്ടവും 29 ന് നടത്തേണ്ട കോഴി കളിയാട്ടവും ഉണ്ടായിരിക്കുന്നതല്ലെന്ന് നിലവിലെ ക്ഷേത്രം കാരണവർ വിളി വെള്ളി രാവുണ്ണിക്കുട്ടി നായർ, കോർട്ട് റിസീവർമാരായ അഡ്വ. പി വിശ്വനാഥൻ, അഡ്വ. പി പ്രകാശ് പ്രഭാകരൻ എന്നിവർ അറിയിച്ചു. തിരൂർ ആർ ഡി ഒ യുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കളിയാട്ടക്കാവിൽ ആഘോഷങ്ങളില്ലാതെ ആചാരപ്രകാരമുള്ള പൂജകൾ മാത്രമെ ഈ വർഷം മെയ് 18 മുതൽ ജൂൺ 3 വരെ ഉണ്ടായിരിക്കുകയുള്ളൂ. തത്സമയം ഭക്തജനങ്ങൾക്കും മറ്റുള്ളവർക്കും സർക്കാർ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ആയതിനാൽ ഭക്തജനങ്ങൾ സഹകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഇപ്പോഴത്തെ സർക്കാർ നിയന്ത്രണങ്ങൾ അവസാനിക്കുന്ന മെയ് 17 ന് ശേഷം പ്രാബല്യത്തിൽ വരുന്നതായ നിയന്ത്രണങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസരിച്ച് ഇപ്പോഴുള്ള തീരുമാനത്തിൽ പിന്നീട് മാറ്റങ്ങൾ ആവശ്യമാണെങ്കിൽ എടുക്കുന്നതാണെന്നും ക്ഷേത്ര കാരണവരും റിസീവർമാരും അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270