1470-490

മദ്യനിരോധന സമിതി ഉപവാസ സമരം

പരപ്പനങ്ങാടി:’മദ്യശാലകൾ തുറക്കരുത് കുടുംബം തകർക്കരുത്’  എന്ന മുദ്രാവാക്യത്തിൽ കേരള മദ്യനിരോധന സമിതി സംസ്ഥാനത്തൊട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  ഉപവാസ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം പരപ്പനങ്ങാടിയിൽ മുനിസിപ്പൽ വൈസ്ചെയർമാൻ എച്ച് ഹനീഫ നിർവഹിച്ചു.  നേരത്തെ നടന്ന ഭവനസമരത്തിന്റെ രണ്ടാംഘട്ടമായിട്ടാണ് ഉപവാസ സമരം നടത്തിയത്. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി അധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർ കടവത്ത് സൈതലവി, സി കെ കുഞ്ഞിമുഹമ്മദ്, എം വി അബ്ദുൽകരീം പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139