1470-490

വർഗീയതയും മതവിദ്വേഷവും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു – എം. കൃഷ്ണദാസ്

ഗുരുവായൂർ : ലോകം മഹാമാരിയിലൂടെ കടന്നുപോകുന്ന കാലത്തും വർഗീയതയും മതവിദ്വേഷവും പ്രചരിപ്പിക്കാൻ ഗുരുവായൂർ കേന്ദ്രമാക്കി സംഘ്പരിവാറും കോൺഗ്രസും ശ്രമിക്കുന്നതായി സി.പി.എം ഏരിയ സെക്രട്ടറി  എം. കൃ ഷ്ണദാസ് ആരോപിച്ചു . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം പണം നൽകിയതും പ്രവാസികൾക്ക് ഗുരുവായൂരി ൽ ക്വാറൻറീൻ സൗകര്യമൊരുക്കിയതും വർഗീയ പ്രചാരണ ആയുധമാക്കി മാറ്റിയതായി  എം . കൃ ഷ്ണദാസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി . ഗുരുവായൂരിനെ മുൻനിർത്തി മത സൗഹാർദം തകർക്കാനുള്ള നീക്കങ്ങളെ ചെറുത്തു തോൽപിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു . 

Comments are closed.