1470-490

ഷാഫി പറമ്പിൽ എം.എൽ.എക്ക് കോവിഡ് ബാധ ഉണ്ടെന്ന് വ്യാജ പ്രചാരണം

ഷാഫി പറമ്പിൽ എം.എൽ.എക്ക് കോവിഡ് ബാധ ഉണ്ടെന്ന് വ്യാജ പ്രചാരണം –
യൂത്ത് കോൺഗ്രസ് പരാതി നൽകി.

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എക്ക് കോവിഡ് ബാധ ഉണ്ടെന്ന് ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ പുന്നയൂർക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റും, സിപിഎം നേതാവുമായ സി.ടി സോമരാജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പരാതി നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണനാണ് വടക്കേകാട് പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്റ്റർക്ക് പരാതി നൽകിയത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139