1470-490

ഷാഫി പറമ്പിലിന് കോവിഡ്: സിപിഎം നേതാവിനെതിരെ പരാതി

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ഷാഫി പറമ്പിൽ എം എൽ എ യ്ക്കു എതിരായി ഫേസ്ബുക്കിൽ പോസ്റ്റിട്ട സിപിഎം നേതാവിനെതിരെ പരാതി ‘ അപകീർത്തികരമായതും, കോവിഡ് കാലഘട്ടത്തിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നതുമായ പോസ്റ്റ് ഇട്ട സി പി ഐ (എം )പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി അംഗവും, കർഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി പുന്നയൂർക്കുളം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായ സോമരാജൻ സി ടി യ്ക്കു എതിരെയാണ് പോലീസിൽ പരാതി നൽകിയത് ‘ സംഭവത്തിൽ കേസ് എടുത്തു അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ അഡ്വ ഓ ജെ ജെനീഷ് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.

“ഷാഫി പറമ്പിലിന് കോവിഡ് ബാധ സാമൂഹിക അകലം പാലിക്കുന്നത് നല്ലതായിരിക്കും” എന്നതായിരുന്നു പോസ്റ്റ്.

എം എൽ എ എന്ന രീതിയിലും, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്‌ എന്ന രീതിയിലും ദിവസവും നിരവധി ആളുകളുമായി സാമൂഹിക അകലം പാലിച്ചു സമ്പർക്കം പുലർത്തി വരുന്ന അദ്ദേഹത്തിന് എതിരെ ഇത്തരത്തിൽ ഉള്ള ഒരു പോസ്റ്റ് ഇട്ടതു സമൂഹത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ ന്റെ സൽപ്പേരിനു കളങ്കം വരുത്തുന്നതും അപകീർത്തിപെടുത്തുന്നതുമാണ്. ആയതിനാൽ ഇത്തരത്തിൽ ഉള്ള അപവാദ പ്രചാരണത്തിനു എതിരെ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും, കേരള എപിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020പ്രകാരവും, ഐ ടി ആക്ട് പ്രകാരവും ക്രൈം രജിസ്റ്റർ ചെയ്തു കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവിശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുബിൻ, അഭിലാഷ് പ്രഭാകർ, ജില്ലാ സെക്രട്ടറി സുനോജ് തമ്പി, തൃശ്ശൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ ജിജോ മോൻ ജോസഫ് എന്നിവർക്കൊപ്പം ആണ് പരാതി നൽകിയത്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689