1470-490

മുല്ലശ്ശേരി പഞ്ചായത്തിൽ ആരോഗ്യ ജാഗ്രതാ സമിതികൾ

കോവിഡിനെ പ്രതിരോധിക്കാൻ മുല്ലശ്ശേരി പഞ്ചായത്തിൽ ആരോഗ്യ ജാഗ്രതാ സമിതികൾ

പാവറട്ടി: സംസ്ഥാനത്ത് കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിൽ ആരോഗ്യ ജാഗ്രതാ സേനകൾക്ക് രൂപം നൽകി.ഗ്രാമപ്രദേശങ്ങളിൽ കോവിഡ് രോഗങ്ങൾ വ്യാപിക്കാതിരിക്കാനും മുൻകരുതലുകൾ എടുക്കുന്നതിനുo ബോധവൽക്കരണം നടത്തുകയും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസികൾ എന്നിവർ ഗ്രാമങ്ങളിൽ എത്തുമ്പോൾ നടത്തേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനു വേണ്ടിയാണ് ജാഗ്രത സമിതികൾ രൂപീകരിക്കുന്നത്. നാട്ടുകാരുടെ പ്രതിനിധികൾ, പോലീസ് പ്രതിനിധികൾ, സി.ഡി.എസ് മെമ്പർ,ആരോഗ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുന്നതാണ് ആരോഗ്യ ജാഗ്രതാ സേനാ സമിതി.മുരളി പെരുനെല്ലി എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ബെന്നി, വൈസ് പ്രസിഡണ്ട് ശ്രിദേവിജയരാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദുലേഖാ ബാജി, പി.കെ.രാജൻ, കുടുംബശ്രി ചെയർപേഴ്സൺ രമ്യ സുധാകരൻ, ഷിജു എൻ തുടങ്ങിയവർ മുല്ലശ്ശേരി പഞ്ചായത്തിലെ ആരോഗ്യ ജാഗ്രതാ സേന അവലോകന യോഗത്തിൽ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069