1470-490

പ്രവാസികളുടെ യാത്ര : മുന്‍ഗണന ലിസ്റ്റിലെ അപാകത പരിഹരിക്കണം

പ്രവാസികളുടെ യാത്ര : മുന്‍ഗണന ലിസ്റ്റിലെ അപാകത പരിഹരിക്കണം – ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ രാഷ്ട്രങ്ങളില്‍ നിന്നും മടങ്ങുന്നവര്‍ക്കായി തയ്യാറാക്കുന്ന മുന്‍ഗണന ലിസ്റ്റിന്റെ കാര്യത്തില്‍ ധാരാളം പരാതികള്‍ ഉയര്‍ന്ന് വരുന്നുണ്ടെന്നും അപാകത പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഗൗരവമായി ഇടപെടണമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ടു കേന്ദ്ര വിദേശ കാര്യമന്ത്രിക്ക് അദ്ദേഹം കത്തയച്ചു. സൗദിയിലെ ജിദ്ദയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ ഉൾപ്പെടെ മുന്‍ഗണനക്രമം തെറ്റിച്ചാണ് യത്രക്കാരെ കൊണ്ടുവന്നതെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. മുന്‍ഗണന ലഭിക്കേണ്ട ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവർക്കു പോലും യാത്രക്കു അനുമതി ലഭിച്ചില്ല. തയ്യാറാക്കുന്ന ലിസ്റ്റിന്റെ മുന്‍ഗണന എല്ലാവര്‍ക്കും ബോധ്യമാകണം. എംബസി ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ജാഗ്രതയും സൂക്ഷ്മതയും പാലിക്കണം. സർക്കാർ ഇക്കാര്യം ഗൗരവമായി കാണണം. യാത്രക്കായി ഇതിനകം തയ്യാറാക്കിയ ലിസ്റ്റുകൾക്കെതിരെ ഉയർന്ന പരാതികള്‍ പരിശോധിച്ച് ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ടവരുടെ പേരില്‍ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും എം.പി. കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270