1470-490

മാസ്ക് വിതരണം നടത്തി.

ബി ജെ പി അവിണിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി.
ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് കെ കെ .അനീഷ് കുമാർ അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത് ജീവനക്കാർക്ക് മാസ്ക്കുകൾ നല്കിക്കൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു.
അവണിശ്ശേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്ക് ആയി പതിമൂവായിരത്തോളം മാസ്കുകൾ ആണ് ബിജെപി പഞ്ചായത്ത് കമ്മിറ്റി വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
ബിജെപി അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് രാജേഷ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂര്യ ഷോബി,ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ:ഹരി ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. നന്ദകുമാർ , എൻ. പ്രശാന്ത്, പ്രവീൺപാലക്കൽ,സനൂപ്,
ഗീത സുകുമാരൻ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139