1470-490

കെ.എസ്.യു പ്രതിഷേധ നിൽപ്പ് സമരം നടത്തി.

അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ട വിദ്യാർത്ഥികളെയും കേരളീയരെയും തിരിച്ചെത്തിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചും, എഐസിസി തീരുമാനപ്രകാരം അതിഥി തൊഴിലാളികളുടെ ടിക്കറ്റിനു ഡിസിസി കൾ നൽകിയ 10 ലക്ഷം രൂപ സ്വീകരിക്കാതിരിക്കുകയും അതിന്റെ പേരിൽ കെ പി സി സി പ്രസിഡന്റിനെ അവഹേളിക്കുകയും ചെയ്ത പിണറായി സർക്കാരിന്റെ ദുർനടപടികൾക്കെതിരെ കെ.എസ്.യു പഴയന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ.മുരളീധരൻ, കെ എസ് യു നിയോജക മണ്ഡലം പ്രസിഡൻറ് അലവി ദേശമംഗലം,പി. വിഷ്ണു, ഷാജി തുടങ്ങിയവർ സംസാരിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689