1470-490

കെ എസ് യു നിൽപ്പുസമരം നടത്തി.

തേഞ്ഞിപ്പലം: അന്യ സംസ്ഥാനങ്ങളിൽ അകപ്പെട്ട വിദ്യാർഥികളെ അടിയന്തിര ട്രെയിൻ സൗകര്യം ഏർപ്പെടുത്തി നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരിക പ്രായസമനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകി നാട്ടിലേക്ക് എത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ എസ് യു നിൽപ്പു സമരം നടത്തി . സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ നടത്തുന്ന നിൽപ്പുസമരത്തിന്റെ ഭാഗമായി വള്ളിക്കുന്ന് നിയോജകമണ്ഡല തല പരിപാടി കാലിക്കറ്റ് സർവ്വകലാശാല ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ടിപി. അസ്താഫ് ഉത് ഘാടനം നിർവ്വഹിച്ചു .
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി എം സുദേവ് അധ്യക്ഷത വഹിച്ചു. ദീക്ഷിത്, ജുനൈദ് മുഹമ്മദ്, ടി പിനിസാം , ജാസിർ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223