എച്.എം.സി. ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കെ.പത്മകുമാർ കൊയിലാണ്ടി
കൊയിലാണ്ടി താലൂക്ക് ആശുപത്രി എച്ച്.എം.സി.ജീവനക്കാർ അവരുടെ ശമ്പളത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വക്കേറ്റ്. കെ. സത്യൻ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ. പി. പ്രതിഭ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു, ഹെഡ് ക്ലർക്ക് എ.ജയരാജ്, ജീവനക്കാരുടെ പ്രതിനിധികളായ നന്ദകുമാർ.എം, ശൈലേഷ്.കെ.കെ ,വിബിൻ ആനന്ദ്. ഇ.സി പങ്കെടുത്തു
Comments are closed.