1470-490

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പ്ലസ് വൺ വിദ്യാർത്ഥി

പത്രവിതരണത്തിന് പോയി ലഭിച്ച പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പ്ലസ് വൺ വിദ്യാർത്ഥി.  ആളൂർ തിരുത്തി കാഞ്ഞിരപ്പറമ്പിൽ ഗിരീഷിന്റെ മകൻ ജിനേഷ് കൃഷ്ണയാണ് പത്രവിതരണത്തിന് പ്രതിഫലമായി ലഭിച്ച രണ്ടായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ പ്രതിസന്ധിയിലായതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകാൻ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടർന്ന് വിവിധ സംഘടനകളും, വ്യക്തികളും , സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി. വരുന്ന വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണ് തനിക്ക് ലഭിച്ച പ്രതിഫല തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ജിനേഷ് കൃഷ്ണ മുന്നോട്ട് വന്നത്. കണ്ടാണശ്ശേരി പഞ്ചായത്തിലെ അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയ മുരളി പെരുനെല്ലി എം.എൽ.എ. ജിനേഷ് കൃഷ്ണയിൽ നിന്നും തുക ഏറ്റു വാങ്ങി. പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. പ്രമോദ്, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എസ്.നിഷാദ്, സി.പി.ഐ.എം. നേതാക്കളായ സി.അംബികേശൻ, എം.പി. സജീപ് എന്നിവർ സന്നിഹിതരായിരുന്നു. മാസ ശമ്പളത്തിന്റെ ഒരു ചെറിയ വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപകർക്കിടയിൽ, അതിരാവിലെ ഏഴുന്നേറ്റ് മഞ്ഞും മഴയുമേറ്റ് പത്രവിതരണം ചെയ്ത് ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ പ്ലസ് വൺ വിദ്യാർത്ഥിയായ ജിനേഷ് കൃഷ്ണ വേറിട്ട മാതൃകയാകുകയാണ്. ക്ഷീര കർഷകനായ പിതാവിനെ സഹായിച്ച ശേഷമാണ് ജിനേഷ് പത്ര വിതരണത്തിന് സമയം കണ്ടെത്തുന്നത്. തെച്ചിക്കോട്ട്ക്കാവ് ദേവസ്വം കോളേജിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് ജിനേഷ് കൃഷ്ണ.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139