തൃശൂർ ജില്ലയിലെ പോലീസുകാർക്ക് ഹോർട്ടികോർപ്പ് വക പഴകിറ്റുകൾ

കോവിഡ് 19 പ്രതിരോധം : ജില്ലയിലെ പോലീസുകാർക്ക്
ഹോർട്ടികോർപ്പ് വക പഴകിറ്റുകൾ
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ഹോർട്ടികോർപ്പ് നൽകുന്ന പഴകിറ്റിന്റെ ജില്ലാ തല വിതരണം അയ്യന്തോൾ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിസരത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷനായി. ജില്ലയിൽ 4000 പഴകിറ്റുകളാണ് ഹോർട്ടികോർപ്പ് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് നൽകുന്നത്. ഒരു കിറ്റിൽ നേന്ത്രപഴം, കൈതച്ചക്ക, മാമ്പഴം, പപ്പായ തുടങ്ങിയ പഴങ്ങളാണുള്ളത്. അട്ടപ്പാടിയിൽ നിന്നുള്ള റെഡ് ലേഡി പപ്പായ, നേന്ത്രപ്പഴം, മുതലമടയിൽ നിന്നുമുള്ള അൽഫോൻസ ബംഗാരപള്ളി, കാലപ്പാടി മാമ്പഴങ്ങൾ, വാഴക്കുളം പൈനാപ്പിൾ എന്നിവയുടെ ഓരോ കിലോ വീതം അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. അയ്യന്തോൾ കളക്ടറേറ്റ് പരിസരത്തുള്ള വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എഴുപതോളം പോലീസുകാർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. ജില്ലയിൽ ഇതിനകം 750 കിറ്റുകൾ വിതരണം ചെയ്തതായി ഹോർട്ടികോർപ്പ് എംഡി ജെ സജീവ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷ്ണർ ആർ ആദിത്യ, റൂറൽ എസ് പി വിജയകുമാരൻ, അഡീഷ്ണൽ ഡെപ്യൂട്ടി കമ്മീഷ്ണർ പി വാഹിദ്, അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷ്ണർ വി കെ രാജു, റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഗോപാലകൃഷ്ണൻ കെ എസ്, ഹോർട്ടികോർപ്പ് എംഡി സജീവ് ജെ, റീജണൽ മാനേജർ ബി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: തൃശൂർ ജില്ലയിലെ പോലിസുക്കാർക്ക് ഹോർട്ടികോർപ്സ് ഫ്രൂട്ട്സ് കിറ്റ് മന്ത്രി ഏ.സി മൊയ്തീൻ വെസ്റ്റ് പോലിസ് സ്റ്റേഷനിൽ വിതരണം ചെയുന്നു
Comments are closed.