1470-490

വ്യാപാരി വ്യവസായി ഏകോപന സമിതി ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി.

അരീക്കോട് : കോവിഡ് 19 ലോക് ഡൗണിനെ തുടർന്ന് പത്ര-മാധ്യമ പ്രവർത്തകർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. അരീക്കോട് പ്രസ് ഫോറം ഭാരവാഹികളായ മധു ‘, അബ്ദുറഹിമാൻ കാരങ്ങാടൻ എന്നിവർക്ക് കിറ്റ് നൽകി കൊണ്ട് അരീക്കോട് സർക്കിൾ ഇൻസ്പെക്ടർ എൻ.വി.ദാസൻ ഉദ്ഘാടനം ചെയ്തു. ചാലിൽ ഇസ്മായിൽ ആധ്യക്ഷ്യം വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം പ്രസിഡൻ്റ് അൽമോയ റസാഖ്, വി.എ.നാസർ, ടി.സി.ഷാഫി, സുൽഫി മഞ്ചേരി, കെ.ഇ.അബ്ദുള്ള ഭായി, പി.ടി.അഷ്റഫ്, ജി.കെ.ഗഫൂർ,
ഷരീഫ് കളത്തിങ്ങൽ, പ്രസ് ഫോറം പ്രസിഡൻ്റ് അബ്ദുറഹിമാൻ കാരങ്ങാടൻ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253