1470-490

വിമാന സർവീസ് ഉടൻ തുടങ്ങുന്നു

മേയ് പതിനേഴോടെ രാജ്യത്ത് വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിച്ചേക്കുമെന്ന് സൂചന. വിഷയവുമായി ബന്ധപ്പെട്ട, വാണിജ്യവിമാനങ്ങളുടെ അവസാനവട്ട തയ്യാറെടുപ്പുകൾ പരിശോധിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും തിങ്കളാഴ്ച വിവിധ വിമാനത്താവളങ്ങൾ സന്ദർശിച്ചുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ. ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

ആദ്യഘട്ടത്തിൽ 25 ശതമാനം റൂട്ടുകളിലാണ് സർവീസ് നടത്തുക. എത്തിച്ചേരാൻ രണ്ടുമണിക്കൂറിൽ താഴെ സമയം വേണ്ടയിടങ്ങളിലേക്കുള്ള സർവീസുകളിൽ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

യാത്ര ചെയ്യുന്നവർ നിർബന്ധമായും ആരോഗ്യസേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിരിക്കണം. അനുമതി ലഭിച്ചാലുടൻ സർവീസുകൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വിമാനക്കമ്പനികൾ. പ്രധാന റൂട്ടുകളായ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാകും സർവീസുകൾ നടത്തുക.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139