1470-490

ചാരായം വാറ്റുന്നതിനിടെ അറസ്റ്റിൽ

ചേളന്നൂർ എക്സൈസ് ഇൻസ്പെക്ടർ പി.പി.വേണുവും പാർട്ടിയും നടത്തിയ റെയ്ഡിൽ കോഴിക്കോട് കുരുവട്ടൂർ കളോളിപ്പൊയിൽ താമസിക്കുന്ന ആശാരിക്കണ്ടിയിൽ അബ്ദുൾകലാമിന്റെ വീട്ടിൽ വെച്ച് ചാരായം വാറ്റുകയായിരുന്ന കുരുവട്ടൂർ പോലൂർ കോട്ടോൽ വീട്ടിൽ അരുൺ ലാലു ( 35 വയസ്സ് ) വിനെ അറസ്റ്റു ചെയ്തു. വീട്ടുടമസ്ഥനായ അബ്ദുൾ കലാം എക്സൈസുകാരെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. 5 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും വീട്ടിൽ നിന്നും കണ്ടെടുത്തു. ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് വളരെ രഹസ്യമായിട്ടായിരുന്നു ചാരായം വാറ്റിയിരുന്നത്.വീട്ടുടമസ്ഥനും ചാരായം വാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചയാളുമായ അബ്ദുൾ കലാമിനെ അറസ്റ്റു ചെയ്യുന്നതിനായി അന്വേഷണം ഊർജ്ജിതപ്പെടുത്തി. റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാർ, പ്രിവന്റീവ് ഓഫീസർ പ്രവീൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.പി.രാജേഷ്, എം.കെ.അഭിജിത്ത് ഡ്രൈവർ അബ്ദുൾ കരീം എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223