1470-490

കുടിവെള്ളവുമായി തിരുർ സാന്ത്യന കൂട്ടായ്മ

കോവിഡ് 19 ൻ്റെ പാശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള രണ്ടാമത്തെ ട്രെയിൻ ഇന്ന് തിരൂരിൽ നിന്നും പുറപ്പെടുമ്പോൾ രണ്ടാം ദിനവും എല്ലാ യാത്രക്കാർക്കും കുടിവെള്ളവുമായി തിരുർ സാന്ത്യന കൂട്ടായ്മ .കൊറോണയുടെ തുടക്കം മുതലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് വരുന്ന സാന്ത്യന കൂട്ടായ്മ കഴിഞ്ഞ ദിവസം തിരൂരിൽ നിന്നും പുറപ്പെട്ട ട്രെയിനിലെ മുഴുവൻ യാത്രക്കാർക്കും കുടിവെള്ളം നൽകുകയുണ്ടായി .ഇന്നത്തെ ട്രെയിനിലേയ്ക്ക് ആവശ്യമായ കുടിവെള്ളം സാന്ത്യന കൂട്ടായ്മ സെക്രട്ടറി ദിലീപ് അമ്പായത്തിൽ സബ് കലക്ടർ കെ എസ് അൻജുവിന് കൈമാറി .ഇന്നത്തേയ്ക്ക് ആവശ്യമായ കുടിവെള്ളം മംഗലം ദയ ചാരിറ്റബിൾ ട്രസ്റ്റും ,തിരൂർ ജില്ലാ ആശുപത്രിയിലെ ഡോ: ഗീത ഷാനവാസും ആണ് സാന്ത്യന കൂട്ടായ്മക്ക് നൽകിയത് .മെമ്പർമാരായ KPA റഹ്മാൻ ,സമദ് സീസ് എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139