1470-490

സി പി ഐ (എം) കാർഷിക രംഗത്തേക്ക്

സി പി ഐ (എം) ചെങ്ങോട്ടു പൊയിൽ ബ്രാഞ്ച് കമ്മറ്റി ആരംഭിച്ച കാർഷിക നടീൽ ഉൽഘാടനം നരിക്കുനി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ അദേര രാജ ഗോപാൽ നിർവ്വഹിക്കുന്നു ,


നരിക്കുനി: –
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ കാർഷിക മേഖലയിൽ സജീവമാകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സി പി ഐ (എം) ചെങ്ങോട്ടു പൊയിൽ ബ്രാഞ്ച് കമ്മറ്റി കാർഷിക പ്രവൃത്തികൾ ആരംഭിച്ചു.ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ മെമ്പർ മാരുടെ നേതൃത്വത്തിൽ കപ്പ, ചേന , തുടങ്ങിയ കാർഷിക വിളകൾ കൃഷി ചെയ്യുന്നത് തുടങ്ങി ,ചെങ്ങോട്ടു പൊയിൽ വെച്ച് നടന്ന കപ്പ നടീൽ ഉൽഘാടനം മുൻ നരിക്കുനി ഗ്രാമപഞ്ചായത്ത് മെമ്പർ അദേര രാജ ഗോപാൽ നിർവ്വഹിച്ചു. കെ ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കെ ബാലഗോപാലൻ ,സി പി ഇമ്പിച്ചിമൊയ്തി ,സി പി ഖാദർ ,എം മുരളി ,പി രാജൻ തുടങ്ങിയവർ സംസാരിച്ചു ,

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139