1470-490

ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ നാട്ടിലേക്ക് തിരിച്ചു വന്നു തുടങ്ങിയ പശ്ചാത്തലത്തിൽ ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്നു. മുരളി പെരുനെല്ലി എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും, വിവിധ വകുപ്പു ഉദ്യോഗസ്ഥരും പങ്കെടുത്തു. ഹോട്ട്സ്പോട്ടുകളായ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവരെ അതിർത്തികളിൽ നിന്നും നേരിട്ട് സർക്കാർ സംവിധാനമുപയോഗിച്ച് ക്വാറന്റൈൻ കേസരങ്ങളിലെത്തിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ക്വാറന്റൈൻ നിർദ്ദേശങ്ങളും ലോക്ക് ഡൗൺ നിർദ്ദേശങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ക്വാറന്റൈനിൽ കഴിയുന്ന വരെ പരിശോധിക്കുന്നതിനും, ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും വാർഡ്തലത്തിൽ രൂപീകൃതമായ കമ്മിറ്റികൾ നേതൃത്വം നൽകും. മൊബൈൽ ക്ലീനിക്കുകൾ ഡോക്ടറുടെ നേതൃത്വത്തിൽ എത്രയും പെട്ടന്ന് സജ്ജമാക്കി പ്രവർത്തനം ആരംഭിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് തല മോണിറ്ററിങ്ങ് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കണ്ടേതുണ്ടെന്നും യോഗത്തിൽ തീരുമാനമെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം, സെക്രട്ടറി പി.എസ്.ഷൈല, അസിസ്റ്റന്റ് സെക്രട്ടറി സാജൻ സി.ജേക്കബ്ബ്, കുന്നംകുളം അസിസ്റ്റന്റ് ഇൻസ്പെക്ടർ ഷിബു, പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഉല്ലാസ് മോഹൻ, ചൂണ്ടൽ വില്ലേജ് ഓഫീസർ പ്രവീൺ കുമാർ, കുടുംബശ്രീ സി.ഡി.എസ്. ചെയർ പേഴ്സൺസിനി പ്രസാദ്, ആശ പ്രവർത്തകരുടെ പ്രതിനിധി നിഷ സത്യൻ, കൂനംമൂച്ചി പീപ്പിൾസ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.ബി. പ്രവീൺ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.എഫ്. ജെയിംസ്, സന്നദ്ധ സംഘടന പ്രതിനിധികളായ പി.ബി.അനൂപ്, സച്ചിൻ പ്രകാശ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689