1470-490

കാലിക്കറ്റ് സര്‍വകലാശാലാ ഓഡിറ്റോറിയങ്ങൾ:ഗ്രൗണ്ട് ഉപയോഗങ്ങൾക്ക് പുതിയ മാര്‍ഗ്ഗരേഖ.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള ഓഡിറ്റോറിയം, സെനറ്റ് ഹൗസ്, സെമിനാര്‍ കോംപ്ലക്‌സ്, ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാള്‍, സ്റ്റുഡന്‍സ് ട്രാപ്പ്, കോഹിനൂര്‍ ഗ്രൗണ്ട് എന്നിവ ഉപയോഗിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗരേഖകള്‍ പുറപ്പെടുവിച്ചു.കഴിഞ്ഞ മാർച്ച് 18ന് ചേർന്ന സിൻഡിക്കേറ്റിൻ്റെ താണ് തീരുമാനം.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സെനറ്റ് ഹൗസ് – സെനറ്റ് യോഗം, അക്കാദമിക് കൗണ്‍സില്‍ യോഗം, യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് എന്നിവക്ക് മാത്രമേ അനുവദിക്കുകയുള്ളൂ. വിദ്യാര്‍ത്ഥികളുടെയോ, ജീവനക്കാരുടെയോ പരിപാടികള്‍ക്ക് സെനറ്റ് ഹൗസ് വിട്ടുനല്‍കില്ല. ഓഡിറ്റോറിയം, സെമിനാര്‍ കോംപ്ലക്‌സ്, ടാഗോര്‍ നികേതന്‍ ഹാള്‍ എന്നിവ സര്‍വകലാശാലയുടെ ഔദ്യോഗിക പരിപാടികള്‍ക്കും സംഘടനകളുടെ പരിപാടികള്‍ക്കും വിട്ടുനല്‍കും. ഔദ്യോഗിക പരിപാടികള്‍ക്കൊഴിച്ച് മറ്റ് പരിപാടികള്‍ക്ക് സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതിന് ചാര്‍ജ്ജ് ഈടാക്കും. സെമിനാര്‍ കോംപ്ലക്‌സ്, സെനറ്റ് ഹൗസ്, ടാഗോര്‍ നികേതന്‍, സ്റ്റുഡന്‍സ് ട്രാപ്പ് എന്നിവ സ്വകാര്യ ആവശ്യങ്ങള്‍ക്കായി നല്‍കില്ല. ഓഡിറ്റോറിയം, കോഹിനൂര്‍ ഗ്രൗണ്ട് എന്നിവ അനുവദനീയമായ പരിപാടികള്‍ക്ക് ചാര്‍ജ്ജ് ഈടാക്കിയതിന് ശേഷം നല്‍കും. ഓഡിറ്റോറിയത്തിന് വാടക 11,025 രൂപയും ജി.എസ്.റ്റി+കെ.എഫ്.സിയും കോഷന്‍ ഡെപ്പോസിറ്റ് 5,000 രൂപയുമായിരിക്കും. കോഹിനൂര്‍ ഗ്രൗണ്ടിന് 27,565+ജി.എസ്.റ്റി+കെ.എഫ്.സി ചാര്‍ജ്ജ് ഈടാക്കും.
ഓഡിറ്റോറിയം, സെമിനാര്‍ കോംപ്ലക്‌സിന്റെ നോണ്‍ എ.സി സൈഡ് ഹാള്‍ എന്നിവ ജീവനക്കാരുടെ യാത്രയയപ്പ്, സാംസ്‌കാരിക പരിപാടികള്‍ എന്നിവക്കായി സൗജന്യമായി നല്‍കും. പെന്‍ഷന്‍കാരുടെയും സൊസൈറ്റികളുടെയും വാര്‍ഷിക ജനറല്‍ ബോഡികള്‍ക്കും ഓഡിറ്റോറിയം സൗജന്യമായി നല്‍കും. ഡി.എസ്.യു, യൂണിവേഴ്‌സിറ്റി യൂണിയന്‍ എന്നിവയുടെ പരിപാടികള്‍ക്ക് സെമിനാര്‍ കോംപ്ലക്‌സ്, ഓഡിറ്റോറിയം, സ്റ്റുഡന്‍സ് ട്രാപ്പ് എന്നിവയും സൗജന്യമായി നല്‍കും.
സര്‍വകലാശാല കാമ്പസില്‍ ഷൂട്ടിംഗ് നടത്തുന്നതിന് പ്രതിദിനം 50,000 രൂപയും ജി.എസ്.റ്റിയും 1,10,250 രൂപ കോഷന്‍ ഡെപ്പോസിറ്റും നല്‍കണം. കൈക്കൊണ്ടത്. ഗ്രീന്‍ പ്രോട്ടോകോള്‍ കണിശമായും പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139