ചിറ്റാട്ടുകര സഹകരണ ബാങ്കിൽ സഹായഹസ്തം വായ്പാ പദ്ധതി തുടങ്ങി

ചിറ്റാട്ടുകര: കോവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്നുള്ള തൊഴിൽ നഷ്ടവും തന്മൂലം സാധാരണക്കാർക്ക് ഉണ്ടാകുന്ന ദുരിതവും കണക്കിലെടുത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായഹസ്തം വായ്പാ പദ്ധതി ചിറ്റാട്ടുകര സഹകരണ ബാങ്കിൽ വിതരണം ചെയ്തു.
കുടുംബശ്രീ സി.ഡി.എസ്. ശുപാർശ അനുസരിച്ചാണ് ഒരു കുടുംബത്തിലെ ഒരു അയൽക്കൂട്ട അംഗത്തിന് 5000 രൂപ വീതം വായ്പ അനുവദിക്കുന്നത്.
വായ്പയുടെ 9% പലിശ സഹിതം 36 മാസം കൊണ്ട് തുക തിരിച്ചടയ്ക്കണം. വായ്പയുടെ പലിശ മൂന്നു ഘട്ടങ്ങളായി അംഗങ്ങളുടെ എക്കൗണ്ടിലേക്ക് സർക്കാർ നൽകും.
81 അയൽക്കൂട്ടങ്ങൾ മുഖേന 1253 പേരാണ് ഈ പദ്ധതിയിൽ അംഗങ്ങളാകുന്നത്. 63 ലക്ഷം രൂപയാണ് ചിറ്റാട്ടുകര സഹകരണ ബാങ്ക് ഈ വായ്പാ പദ്ധതിക്കു വേണ്ടി നീക്കിവെച്ചിട്ടുള്ളത്.
വായ്പാ പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ. നിർവ്വഹിച്ചു.ബാങ്ക് പ്രസിഡണ്ട് ജിയോ ഫോക്സ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷാജി കാക്കശ്ശേരി, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ രാഗി കെ.ആർ, ബാങ്ക് സെക്രട്ടറി പോളിഡേവിഡ്.സി. എന്നിവർ പങ്കെടുത്തു.
Comments are closed.