1470-490

നരിക്കുനി സർവ്വീസ് സഹകരണ ബാങ്ക് കാർഷിക രംഗത്തേക്ക്

നരിക്കുനി സർവ്വീസ് സഹകരണ ബേങ്ക് ആരംഭിച്ച കാർഷിക നടീൽ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം കെ വേണുഗോപാൽ നിർവ്വഹിക്കുന്നു

നരിക്കുനി: -കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ കാർഷിക മേഖലയിൽ സജീവമാകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് നരിക്കുനി സർവ്വീസ് സഹകരണ ബാങ്ക് കാർഷിക പ്രവൃത്തികൾ ആരംഭിച്ചു.ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ ആറര ഏക്കർ സ്ഥലത്ത് കപ്പ, ചേന ,വാഴ, മഞ്ഞൾ ,ഇഞ്ചി തുടങ്ങിയ കാർഷിക വിളകളാണ് കൃഷി ചെയ്യുന്നത് .പാലങ്ങാട് മാത്തോട്ടത്തിൽ പറമ്പിൽ വെച്ച് നടന്ന കപ്പ നടീൽ ഉൽഘാടനം നരിക്കുനി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ വേണുഗോപാൽ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പി സി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബാങ്ക് സെക്രട്ടറി എം സി ഹരീഷ് കുമാർ, വാർഡ് മെമ്പർ മറിയക്കുട്ടി, ജീവനക്കാരായ അനു രാജ്.സി.ആർ, ഹാരിസ് പി, തുടങ്ങിയവർ സംസാരിച്ചു ,

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879