1470-490

എസ്.ടി.യു ഓട്ടോ തൊഴിലാളികൾ ധർണ്ണ നടത്തി


       കോട്ടക്കൽ . ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താൻ അനുമതി നൽകുക ,ഓട്ടോ തൊഴിലാളികൾക്ക് 10000 രൂപ അടിയന്തിര ധന സഹായം നൽകുക ,സമഗ്ര മോട്ടോർ തൊഴിലാളി പാക്കേജ് ഉടൻ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്.ടി.യു ഓട്ടോ തൊഴിലാളികൾ ജില്ലാ ആസ്ഥാനം മുതൽ ശാഖാതലങ്ങളിൽ വരെ നടത്തുന്ന ധർണ്ണാ സമരം കോട്ടക്കൽ നിയോജക മണ്ഡലം തല ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണൻ ചങ്കു വെട്ടി യിൽ നിർവ്വഹിച്ചു .വിവിധ കേന്ദ്രങ്ങളിൽ കെ കെ നാസർ ,യു എ നസീർ ,സാജിദ് മങ്ങാട്ടിൽ ,അടുവണ്ണി മുഹമ്മദ് ,ജുനൈദ് പരവക്കൽ എന്നിവർ സംസാരിച്ചു ഭാരവാഹികൾ ആയ മൊയ്തീൻ കുട്ടി ,കുട്ട്യാലി ,എം സി ബാപ്പുട്ടി ,റഷീദ് ,നൗഷാദ് ,ബഷീർ ടി കെ തുടങ്ങിയവർ നേതൃത്വം നൽകി 

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223