1470-490

എ ഐ ടി യു സി ദേശീയ പ്രതിഷേധ സമരം നടത്തി.

വിവിധആവശ്യങ്ങളുന്നയിച്ച് എ ഐ ടി യു സി വെളി മുക്കിൽ നടത്തിയ നിൽപു സമരം ലെനിൻ ദാസ് ഉത്ഘാടനം ചെയ്യുന്നു.

തേഞ്ഞിപ്പലം : എ ഐ ടി യു സി ദേശീയ പ്രതിഷേധത്തിൻ്റെ ഭാഗമായ് നിൽപുസമരം നടത്തി. ജോലി സമയം 12 മണിക്കൂറാക്കാനുള്ള തീരുമാനം പിൻവലിക്കുക, കോവിഡ് അതിജീവനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, എല്ലാ തൊഴിലാളികൾക്കും 7500 രൂപ വീതം മൂന്നു മാസം തുടർച്ചയായി നൽകുക, എന്നീ പന്ത്രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം .ദേശീയ പ്രതിഷേധ സമരത്തിൻ്റെ ഭാഗമായ് വെളിമുക്കിൽ നടന്ന നിൽപു സമരം എ ഐ ടി യു സി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം ലെനിൻ ദാസ് ഉദ്ഘാടനം ചെയ്തു .പി.പി ദാമോദരൻ, ടി.ശിവാനന്ദൻ, എ വി സുരേഷ്, എ വി റജീഷ്, പി ശ്രീധരൻ , പി പി അരുൺചന്ദ് എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270