1470-490

കരൂരില്‍ അപകടത്തില്‍പ്പെട്ട ബസിലെ ഡ്രൈവർ മരണപ്പെട്ടു

ബംഗളൂരുവില്‍നിന്ന് കോട്ടയത്തേക്ക് പോകുന്നതിനിടെ തമിഴ്‌നാട്ടിലെ കരൂരില്‍ അപകടത്തില്‍പ്പെട്ട ബസിലെ ഡ്രൈവർ മരണപ്പെട്ടു
ഗുരുവായൂര്‍: ബംഗളൂരുവില്‍നിന്ന് കോട്ടയത്തേക്ക് പോകുന്നതിനിടെ തമിഴ്‌നാട്ടിലെ കരൂരില്‍ അപകടത്തില്‍പ്പെട്ട ബസിലെ ഡ്രൈവർ മരണപ്പെട്ടു. കണ്ടാണശേരി ആട്ടയൂര്‍ വലിയകത്ത് വീട്ടില്‍ സലീമി​​ന്റെ മകന്‍ ഷെഹീറാണ് (28) മരിച്ചത്. അടുത്ത സെപ്​റ്റംബര്‍ ഏഴിന് വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. മാതാവ്: സുഹറ. സഹോദരങ്ങള്‍: ഷെബീര്‍, ഷഹനാസ്, ഷബനാസ്. ബംഗളൂരുവിൽ കുടുങ്ങിക്കിടന്ന മലയാളി വിദ്യാർത്ഥികൾ അടങ്ങിയ സംഘം നാട്ടിലേക്ക് വരുന്നതിനിടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജയ് ഗുരു എന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. ജീവനക്കാർ അടക്കം 26 പേരാണ് ബസിൽ ഉണ്ടായിരുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള നഴ്സിങ് വിദ്യാർത്ഥികളായിരുന്നു യാത്രക്കാരിൽ ഏറെയും. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689