1470-490

കുടുംബങ്ങൾക്ക് കുടിവെള്ള സംഭരണത്തിനായി ടാങ്കുകൾ വിതരണം ചെയ്തു.

കളപ്പാറ പട്ടികവർഗ കോളനി കുടുംബങ്ങൾക്ക് കുടിവെള്ള സംഭരണത്തിനായി ടാങ്കുകൾ വിതരണം ചെയ്തു.കോളനിയിൽ കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും വെള്ളം സംഭരിച്ച് വെക്കുന്നതിനുള്ള ടാങ്ക് അവരുടെചിരകാല സ്വപനമാണ്.

ചേലക്കര ഗ്രാമപഞ്ചായത്ത്ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോളനിയിലെ മുഴുവൻ കുടുംബങ്ങളിലേക്കും ടാങ്കുകൾ നൽകിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഉണ്ണികൃഷ്ണൻ ടാങ്കുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ കെ.എ. ബൾക്കീസ, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എസ്.ശ്രീകുമാർ ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.മുരുകേശൻ ഊരുമൂപ്പൻ സി സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.