സാമൂഹ്യ ദ്രോഹികൾ അറവു മാലിന്യം തള്ളി….

സാമൂഹ്യ ദ്രോഹികൾ അറവു മാലിന്യം തള്ളിയ നിലയിൽ സർവ്വകലാശാല വനിത ഹോസ്റ്റലിന് സമീപം
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: സാമൂഹ്യ ദ്രോഹികൾ അറവു മാലിന്യം തള്ളിയ നിലയിൽ. കാലിക്കറ്റ് സർവ്വകലാശാല വനിത ഹോസ്റ്റലിന് സമീപം ചെട്ട്യാർമാട് – ഒലിപ്രം കടവ് റോഡിലാണ് സംഭവം. ഇന്നലെ രാത്രിയിലാണ് അറവു മാലിന്യം തള്ളിയതെന്ന് നാട്ടുകാർ സംശയിക്കുന്നു. ചെട്ട്യാർമാട് – ഒലിപ്രം റോഡിൽ ലേഡീസ് ഹോസ്റ്റലിന് സമീപത്ത് നിന്ന് തുടങ്ങി ഇടവിട്ട് 3 കീ ‘ മീറ്റർ റോഡിൽ മാലിന്യം തള്ളിയിട്ടുണ്ട്. ഏകദേശം 25-ൽ അധികം ചാക്കുകളിലാണ് മാലിന്യം തള്ളിയത്. രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികൾ വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയ നിലയിലാണ്. ശക്തമായ ദുർഗന്ധം വമിക്കുന്നതിനാൽ അതു വഴി പോകുന്നവർക്ക് മൂക്ക് പൊത്തിപ്പിടിക്കേണ്ട അവസ്ഥയാണ് .ഇത് പൊതുജന ആരോഗ്യത്തിന് ഭീഷണി നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇപ്പോൾ തന്നെ പട്ടികളും കാക്കകളും തുടങ്ങിയ പക്ഷി മൃഗാദികൾ അറവുമാലിന്യങ്ങൾ കൊത്തി വലിക്കുന്ന അവസ്ഥയാണ് .
തേഞ്ഞിപ്പലം പോലീസും സർവ്വകലാശാല സെക്യുരിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു – പൊതു ജന ആരോഗ്യത്തിന് ഭീഷണിയാവും വിധം പൊതു സ്ഥലത്ത് മന പൂർവ്വം അറവു മാലിന്യം തള്ളിയ സാമൂഹ്യ ദ്രോഹികൾക്കെതിരെ നടപടി യെടുക്കണമെന്ന ആവശ്യം ശക്തമാണ്.
Comments are closed.