പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് തെർമ്മൽ സ്കാനറും, ഫെയ്സ് ഷീൽഡും നൽകി.

കേച്ചേരി :ചിറനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ചൂണ്ടൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് തെർമ്മൽ സ്കാനറും, ഫെയ്സ് ഷീൽഡും നൽകി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരോട് ഐക്യദാർഡ്യം പ്രഖ്യാപ്പിച്ചു കൊണ്ടാണ് ചിറനെല്ലൂർ ബാങ്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് തെർമ്മൽ സ്കാനറും, ഫെയ്സ് ഷീൽഡും നൽകിയത്. ദിനം പ്രതി നൂറ്ണെക്കിന് രോഗികൾ എത്തുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാർക്ക് ആവശ്യത്തിന് സുരക്ഷ സംവിധാനങ്ങളും, കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ പനിയുമായെത്തുന്നവരെ ദേഹത്ത് തൊടാതെ പരിശോധന നടത്താനുള്ള സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പൊതം പ്രവർത്തകനായ ആന്റോ പോൾ, ബാങ്ക് പ്രസിഡണ്ട് പി.മാധവനോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സാഹചര്യത്തെ കുറിച്ച് ധരിപ്പിക്കുകയായിരുന്നു. തുടർന്ന് പി.മാധവനും മറ്റ് ഡയറക്ടർമാരുമെത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്ഥിതി ബോധ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെർമ്മൽ സ്കാനറും, ജീവനക്കാർക്കായി ഫെയ്സ് ഷീൽഡും നൽകാൻ ബാങ്ക് തയ്യാറായത്. ശനിയാഴ്ച്ച ബാങ്കിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പി.മാധവൻ, പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഉല്ലാസ് മോഹനന് തെർമ്മൽ സ്കാനറും, ഫെയ്സ് ഫീൽഡും കൈമാറി. ബാങ്ക് ഭരണ സമിതി അംഗങ്ങളായ ടി.ഒ. സെബി, പി.കെ. പരീത്, ജിഷോ കുരിയൻ, പി.ജെ.ജെയ്സൺ, സെക്രട്ടറി റീന പോൾ, സ്റ്റാഫ് അംഗം ധന്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.സുജിത്, പി.എൻ. ഷിജു, നേഴ്സിങ്ങ് സൂപ്രണ്ട് പത്മജ, നീതു ആന്റണി, സ്മാർട്ട് ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് റാഫി, മുഹമ്മദ് ഷിഫിൽ, മഖ്ബൂൽ, അനീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
Comments are closed.