1470-490

സേവ് പ്രവാസി പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനത്തിന് തുടക്കമായി

ഫാ. ഡേവിസ് ചിറമേൽ വിഭാവനം ചെയ്ത സേവ് പ്രവാസി പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനമായ കൃഷി ഒരു സംസ്കാരം പദ്ധതിക്കി പരിയാരത്ത്‌ തുടക്കമായി. #യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ സന്നദ്ധ വിഭാഗമായ യൂത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ രഹിതരായി നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കും യുവാക്കൾക്കും വേണ്ടത്ര പ്രോത്സാഹനവും മാർഗനിർദേശവും നൽകി അവരെ കൃഷിയിലേക്കി ആകർഷിച്ചു മാന്യമായ തൊഴിലും വരുമാനമാർഗവും ഉണ്ടാക്കി നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. #
പരിയാരം മണ്ഡലതല ഉൽഘടനം കോൺഗ്രസ്സ് (ഐ ) മണ്ഡലം പ്രസിഡന്റ് ശ്രീ ‌ വിനോജ് ജോസ് മണ്ഡലത്തിലെ മുതിർന്ന കർഷകനായ മുണ്ഡന്മാണി ആഗസ്തിയുടെ കൃഷിയിടത്തിൽ പച്ചക്കറി വിത്തുകൾ നട്ടുകൊണ്ട് നിർവഹിച്ചു. യൂത്ത് കെയർ നിയോജക മണ്ഡലം ചെയർമാൻ അഡ്വ. ഷോൺ പെല്ലിശ്ശേരി, കൺവീനർ ശ്രീ അനിൽ പരിയാരം, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ശ്രീ റാഫി മാസ്റ്റർ കല്ലുപാലം പഞ്ചായത്ത് അംഗം ശ്രീമതി ഡെനി ആന്റെണി,കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി ശ്രീ ഷാജൻ വെണ്ണട്ടുപറമ്പിൽ മണ്ഡലതല കോർഡിനേറ്റർമാരായ ജിൻസ് ചിറയത്ത്‌, ജോമോൻ മാബ്രാപ്പിള്ളി, സിന്റോ മാത്യു, ജിനേഷ് കുറുപ്പശ്ശേരി, എന്നിവർ നേതൃത്വം നൽകി

Comments are closed.