മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന് തുടക്കം

എറിയാട് പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന് തുടക്കം
എറിയാട് പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം തുടങ്ങി. പഞ്ചായത്തിലെ തോടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടമാണ് ആദ്യപടിയായി ആരംഭിച്ചത് . പ്രളയത്തില്‍ തകര്‍ന്ന തോടുകളുടെ പുനരുദ്ധാരണവും നടക്കും. പ്രളയഫണ്ട് ഉപയോഗിച്ചാണ് തോടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തുന്നത്. ബ്ലാങ്ങാച്ചാല്‍ അറപ്പതോടുമായി ബന്ധമുള്ള പ്രധാന ഉപതോടുകളുടെ ആഴംകൂട്ടൽ ,പെരുംതോട് വലിയ തോടിന്റെ നവീകരണം പെരുംതോടിനോട് ബന്ധമുള്ള ഉപതോടുകളുടെ ശുചീകരണം , പ്രധാന ജലസ്രോതസായ പൂത്തേരിതോട് , ചെമ്മീന്‍ തോട് , സുനാമി കോളനി തോട് എന്നിവ ആഴം കൂടി ശുചീകരിക്കൽ തുടങ്ങിയ പ്രവർത്തികളും ഇതിന്റെ ഭാഗമായി നടക്കും. അതിജീവനം പദ്ധതിയുടെ ഭാഗമായി 101 കുളങ്ങള്‍ ശുദ്ധീകരിച്ച് മത്സ്യകൃഷി നടത്താനും 40 ഏക്കറില്‍ സംയോജിത കൃഷികള്‍ നടത്താനും പഞ്ചായത്ത് തീരുമാനിച്ചു. അഞ്ചേക്കറിൽ തീറ്റപുല്‍ കൃഷി, മുഴുവന്‍ വീടുകളിലും കോഴി, താറാവ് കൃഷികൾ എന്നിവ വ്യാപിപ്പിക്കും.പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം കെ സിദ്ദിഖ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി എ സബാഹ് എന്നിവർ പങ്കെടുത്തു.
Comments are closed.