1470-490

ഗുരുവായൂരിൽ ക്വറന്റയിനിൽ കഴിയുന്നവരുടെ എണ്ണം എൺപത്തിമൂന്നായി

ഗുരുവായൂർ : വിദേശ രാജ്യങ്ങളിൽ നിന്ന് വന്ന പ്രവാസികളും ഇതര സംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയവരുമായി 83 പേരാണ് ഇപ്പോൾ ഗുരുവായൂരിൽ ക്വറന്റയിനിൽ കഴിയുന്നത്. 34 പ്രവാസികളെയും ഇതര സംസ്ഥാനത്ത് നിന്ന് വന്ന 47 പേരെയും ഗുരുവായൂരിലെ സ്വകാര്യ ഹോട്ടലുകളിൽ ക്വറന്റയിൻ ചെയ്തു. 37 പ്രവാസികൾ ഉണ്ടായിരുന്നതിൽ നാല് പേരെ കഴിഞ്ഞ ദിവസം സ്രവ പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ഐസോലേഷനിൽ പ്രവേശിപ്പിച്ച തൃശൂർ സ്വദേശിയ്ക്ക് രണ്ട് തവണയും പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഗുരുവായൂരിലെ ക്വറന്റയിൻ ക്യാമ്പിൽ എത്തിച്ചു. ഇന്ന് ഇതര സംസ്ഥാനത്ത് നിന്നെത്തിയ പുതിയ രണ്ട് പേരെ ഗുരുവായൂർ ദേവസ്വം ഗസ്റ്റ് ഹൗസിലാണ് താമസിപ്പിച്ചിട്ടുള്ളത്. തുടർന്ന് ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റയിനിന് പകരം ഹോം ക്വറന്റയിൻ മതിയെന്നാണ് സർക്കാർ തീരുമാനം. പ്രവാസികൾക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റയിൻ തുടരും.

Comments are closed.