1470-490

ഓൺലൈൻ നടക മത്സരം: മികച്ചസംവിധയകനെ ആദരിച്ചു.

ചേർപ്പ്.ഓൺലൈൻ നടക മത്സരത്തിൽ മികച്ചസംവിധയകനുള്ള അവർഡിന് അർഹനായ സന്ദീപ്സതിഷിനെ ബി.എം.എസ്. ചേർപ്പ് മേഖല കമ്മിറ്റി ആദരിച്ചു.

ബി.എം.എസ്.ദേശിയ സമിതി അംഗവും
ഇ എസ് ഐ സെൻട്രൽ ബോർഡ് അംഗവുമായ വി. രാധകൃഷ്ണൻ സന്ദിപ്സതിഷിനെ പുരസ്കാരം നൽകി ആദരിച്ചു .
ചേർപ്പ് ബ്ലോക്ക് പഞ്ചായത്തംഗം സുജിത സുനിൽ ,ഗ്രാമപഞ്ചായത്ത് അംഗം ലത ഗോപിനാഥ് ബിജെപി ചേർപ്പ് പഞ്ചായത്ത് പ്രസിണ്ടൻ്റ് സി.വിജയൻ , ബി.എം.എസ് ജില്ലാ ജോ : സെക്രട്ടറി കണ്ണൻ ,മേഖല പ്രസിണ്ടൻ്റ് ജനാർദനൻ’ സെക്രട്ടറി സുരേഷ്, എന്നിവർ പങ്കെടുത്തു. കൊറോണ എന്ന് മഹാമാരിയെതുടർന്നുള്ള ഉള്ള സംഭവവികാസങ്ങളെക്കുറിച്ചുള്ള ജോണിക്കുട്ടിയുടെ ശവപ്പെട്ടികൾ എന്ന നാടകം
ലോക നാടക വാർത്തകൾ എന്ന വാട്ട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ നാടക മത്സരത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും, മികച്ച നാടകത്തിനുള്ള രണ്ടാം സ്ഥാനവുംകരസ്ഥമാക്കിയിരുന്നു.
അരങ്ങിലെ കലാകാരന്മാരുടെ തൊഴിലാളി സംഘടനയായ , കെ.എസ്. ഡബ്യൂയു നടത്തിയ ലോക ഏകപാത്ര വീഡിയോ നാടക മത്സരത്തിൽ മികച്ച സംവിധായകനുള്ള,ഒന്നാം സ്ഥാനവും നേടിയിരുന്നു.

Comments are closed.