1470-490

മണിച്ചാൽ ബണ്ട് റോഡിന്റെ നവീകരണം നടത്തി

ചിരകാലമായുള്ള കണിയാൻ തുരുത്ത് നിവാസികളുടെ സ്വപ്നമായിരുന്നു മണിച്ചാൽ ബണ്ട് റോഡിന്റെ നവീകരണം നടത്തി എളവള്ളി പഞ്ചായത്തിന്റെ ഗാസ് ക്രിമിറ്റോറിയത്തിലേക്ക് (ശാന്തി തീരം) മൃതദേഹങ്ങൾ കൊണ്ടുവരുന്നതും ഈ ബണ്ട് റോഡിലൂടെയാണ്. റോഡിന്റെ അവസ്ഥ മനസ്സിലാക്കിയ മുരളി പെരുന്നെല്ലി എം.എൽ.എ. തുറമുഖ വകുപ്പുമായി ബന്ധപ്പെടുകയും ആവശ്യമായ മുപ്പത്തൊന്ന് ലക്ഷത്തി മുപ്പതിനായിരം രൂപ അനുവദിക്കുകയും ചെയ്തു. ഇന്ന് ടാറിംഗ് പൂർത്തീകരണവേളയിൽ നിർമ്മാണപ്രവർത്തനങ്ങൾ വിലയിരുത്താനായി എം.എൽ.എ. എത്തി. കണിയാൻ തുരുത്ത് പാടശേഖരത്തിലെ കൃഷിക്കാർക്കും വളരെ പ്രയോജനകരമാണ് ഈ റോഡ്.

Comments are closed.