മജീദ് – റഹ്മാൻ കുഞ്ഞിപ്പമാരുടെ ഓർമ്മയ്ക്ക് 40 വർഷം.

ഭാഷാ സമര രക്തസാക്ഷികളായ
മജീദ് – റഹ്മാൻ – കുഞ്ഞിപ്പമാരുടെ ഓർമ്മയ്ക്ക് – 40 വർഷം.
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: വർഷങ്ങൾക്ക് മുമ്പ് ഭാഷാ സമരത്തിൽ പങ്കെടുത്ത് രക്ത സാക്ഷികളായവരുടെ ഓർമ്മകൾക്ക് 40 വർഷം പിന്നിടുകയാണ്. അറബി ഭാഷയുടെ സംരക്ഷണത്തിനായ് 1980 – ൽ മലപ്പുറം കലക്ടറേറ്റിൽ നടന്ന സമരത്തിന് നേരെ നടന്ന വെടിവെയ്പിലാണ് മജീദ് – റഹ്മാൻ – കുഞ്ഞിപ്പമാരുടെ ജീവൻ പൊലിഞ്ഞത്. ഇതിൽ ഭാഷാ സമരത്തിലെ മൂന്നണി പോരാളിയായിരുന്നു പള്ളിക്കൽ പഞ്ചായത്തിലെ നെടുങ്ങോട്ട് മാട് – ചിറക്കൽ – കല്ലിടുമ്പിൽ വീട്ടിൽ അബ്ദുറഹിമാൻ എന്ന റഹ്മാൻ, കൂടാതെ കൂടെ ഉണ്ടായിരുന്ന മൈലപ്പുറത്തെ അബ്ദുൽ മജീദും കാളിക്കാവിലെ അബ്ദുള്ള എന്ന കുഞ്ഞിപ്പയുമാണ് രക്ത സാക്ഷിക ളായ മറ്റ് രണ്ട് പേർ . പള്ളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് – യൂത്ത് ലീഗ് പ്രവർത്തകർ 40 വർഷത്തെ റഹ്മാൻ്റെ ഓർമ്മകൾക്ക് മുമ്പിൽ പതിവ് തെറ്റിക്കാതെ അന്ത്യവിശ്രമം കൊള്ളുന്ന നെടുങ്ങോട്ടുമാടെ പള്ളിയിലെ ഖബറിടത്തിൽ സിയാറത്തിന്എത്തി .അറബി ഭാഷാ സമരത്തിന് വേണ്ടി ജീവിതം സമർപ്പിച്ച പ്രിയ റഹ്മാൻ്റെ ദേഹ വിയോഗം നാടും ബന്ധുക്കളും ഞെട്ടലോടെയാണ് ഇന്നും ഓർമ്മിക്കുന്നത്.
ഭരണ ഘടനാപരമായ ന്യൂനപക്ഷ ങ്ങളുടെ അവകാശങ്ങൾ ഹനിക്കുവാനുള്ള ഇടത് പക്ഷ സർക്കാരിന്റെ നയങ്ങൾക്കെതിതിരെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം മലപ്പുറം കലക്ടറേറ്റുകൾ പിക്കറ്റ് ചെയ്തത് . സമരക്കാർക്കുനേരെയുണ്ടായ വെടിവെപ്പിൽ റഹ്മാനും മറ്റ് രണ്ട് മു സ്ലിം യൂത്ത് ലീഗ് സഹപ്രവർത്തകരും മരണമടഞ്ഞത് . കൂടാതെ അന്ന് സമരത്തിലുണ്ടായിരുന്ന നിരവധി പേർക്കും പോലീസിൻ്റെ വെടിവെയ്പിൽ പരിക്കേറ്റിരുന്നു .
പള്ളിക്കൽ പഞ്ചായത്തിലെ നെടുങ്ങോട്ടുമാട് ജുമാ മസ്ജിദിൽ റഹ്മാന്റെ ഖബർ സിയാറത്തിന് കെ.ശിബിലി ദാരിമി നേതൃത്വം നൽകി.പള്ളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽസെക്രട്ടറി കെ.പി മുസ്തഫ തങ്ങൾ, ചേലേമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറികെ.റഫീഖ്, മുസ്തഫ പള്ളിക്കൽ, കെ.ടി ഫിറോസ്, കെ.ജവാദ്, എൻ.പി അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.