1470-490

ഡയാലിസിസ് ആന്റ് റിസർച്ച് സെന്റർ നിർമിക്കുന്നതിന് അംഗീകാരമായി.

പൊന്നാനി: ഡയാലിസിസ് ആൻ്റ് റിസർച്ച് സെൻ്ററിന് ആധുനിക കെട്ടിട സമുച്ചയമൊരുക്കുന്നതിന് പൊന്നാനി നഗരസഭ സമർപ്പിച്ച പദ്ധതിക്ക് കേന്ദ്ര സർക്കാർ പി എം ജെ വി കെ മന്ത്രാലയത്തിൻ്റെ അംഗീകാരം.
പ്രധാൻമന്ത്രി ജൻവികാസ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള എംപവേർഡ് കമ്മറ്റിയാണ് 440 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്. ഡയാലിസിസ് ആൻ്റ് റിസർച്ച് സെൻ്ററിന് ആധുനിക കെട്ടിട സമുച്ചയമൊരുക്കുന്നതിന് കേന്ദ്ര സർക്കാറിൻ്റെ ആദ്യ ഗഡു വിഹിതമായി 132 ലക്ഷം രൂപ സംസ്ഥാന സർക്കാറിന് അനുവദിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്നതിന് സൂക്ഷ്മ പരിശോധനാ പ്രകാരം 440 ലക്ഷം രൂപയുടെ വിശദമായ എസ്റ്റിമേറ്റും അനുബന്ധ രേഖകളും ജില്ലാ പ്ലാനിംഗ് ഓഫീസർക്ക് സമർപ്പിക്കുന്ന മുറക്ക് ഭരണാനുമതി ലഭിച്ച് ഒരു വർഷത്തിനകം കെട്ടിട നിർമ്മാണം പൂർത്തീകരിക്കും. ഫലപ്രദവും സുരക്ഷിതവുമായ രൂപത്തിൽ കെട്ടിടം ഉപയോഗിക്കുവാൻ ആവശ്യമായ ഉപകരണങ്ങളും വിവിധ സംവിധാനങ്ങളും ഉൾപ്പെടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.കേന്ദ്ര സർക്കാറിൻ്റെ വിഹിതത്തോടൊപ്പം സംസ്ഥാന സർക്കാറിൻ്റെ വിഹിതവും ചേർത്ത് ജില്ലാ കലക്ടർ ഫണ്ട് അനുവദിച്ച് ഉത്തരാവാകുന്ന മുറക്ക് പദ്ധതി പ്രവർത്തനം ആരംഭിക്കും.

Comments are closed.