1470-490

അന്നനാട് – ആറങ്ങാലി റോഡ് യാത്രാ യോഗ്യമാക്കണം

കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ അന്നനാട് ദേശത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റോഡുകളിൽ ഒന്നാണ് അന്നനാട് ജംങ്ങ്‌ഷനിൽ നിന്നും ആറങ്ങാലി വരെ നീണ്ടുകിടക്കുന്ന അന്നനാട് – ആറങ്ങാലി റോഡ് വീതി കൂട്ടി റീ ടാറ് ചെയ്ത് യാത്രാ യോഗ്യമാക്കണമെന്ന് അന്നനാട് വായനശാല ഭരണ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അന്നനാട് ഗ്രാമീണ വായനശാല, യൂണിയൻ എച്ച്.എസ്. എസ് അന്നനാട്, ആറങ്ങാലി മണപ്പുറം, അന്നനാട് പോസ്റ്റ് ഓഫീസ്, സരസ്വതി വിലാസം എൽ.പി.സ്ക്കൂൾ, എസ്.എൻ സമാജം തുടങ്ങി നിരവധി കേന്ദ്രങ്ങളിലേക്ക് ജനങ്ങൾ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന പ്രസ്തുത റോഡ് കാലങ്ങളായി വലിയ കുഴികൾ മൂലം യാത്ര ദുസ്സഹമായി തീർന്നിട്ടുണ്ട്. രണ്ട് സ്കൂളുകളിലേക്കും വായനശാലയിലേക്കും വരുന്ന കുട്ടികൾ അടക്കമുള്ളവർ പലരും അപകടങ്ങളിൽ പെടുന്നത് സർവ്വ സാധാരണമായി തീർന്നിട്ടുണ്ട്. വർഷക്കാലത്ത് അന്നനാട് ജംങ്ങ്ഷനോട് ചേർന്നും വായനശാലയുടെ സമീപത്തെ ട്രാൻസ്ഫോർമറിനോട് ചേർന്നും അതിരൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്യാറുണ്ട്.ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് വായനശാല സജീവ പ്രവർത്തകനായ ബ്ലോക്ക് പഞ്ചായത്തംഗം ബ്ലോക്ക് പഞ്ചായത്തംഗം എം. രാജഗോപാൽ ഇടപെട്ട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അന്നനാട് ജംങ്ങ്ഷനിൽ 150 മീറ്റർ കാനാൽ നിർമ്മിച്ച് റോഡിനിരു വശവും കോൺക്രീറ്റ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കിയിരുന്നു. ശക്തമായ വർഷക്കാലം ഉണ്ടാകും എന്ന പ്രവചനം കണക്കിലെടുത്ത് വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും സുരക്ഷ പരിഗണിച്ച് റോഡ് അന്നനാട് ജംങ്ങ്ഷൻ മുതൽ ആറങ്ങാലി മണപ്പുറം യാത്രയോഗ്യമാക്കുകയും അന്നനാട് വായനശാല വരെ കട്ടവിരിച്ച് സുരക്ഷിതമാക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് അന്നനാട് വായനശാല അധികാരികളോട് ആവശ്യപ്പെട്ടു.

Comments are closed.