1470-490

ചില്ലു കുപ്പികളിൽ മനോഹരമായ വർണ്ണചിത്രങ്ങൾ തീർത്ത് അമൽ

ആകുലതകളും ആശങ്കകളും നൽകി കോ വിഡ് ഓരോ ദിനവും ജനങ്ങളെ വീടുകളിലേക്ക് ഒതുക്കുകയാണ്.ഈ ദിനങ്ങളിലെ മടുപ്പിക്കുന്ന വിരസതയെ ഒഴിവാക്കാൻ വേങ്ങാട് പഞ്ചായത്തിലെ ഏ.കെ.ജി നഗർ പറമ്പായിലെ വി.അമലിനെ മാതൃകയാക്കാം. ഉപയോഗശൂന്യമായ ചില്ലു കുപ്പികളിൽ മനോഹരമായ വർണ്ണചിത്രങ്ങൾ പിറവിയെടുക്കുകയാണ്. യാതൊരു പരിശീലനവും ഇല്ലാതെയാണ് അമലിന്റെ കരവിരുതിൽ മനോഹര രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഏകാന്തവാസത്തെ സർഗാത്മകമാക്കുകയാണ് ഈ യുവാവ്. ഫാബ്രിക് പെയിന്റ്., ഗ്ലാസ് പെയിന്റ്, എം സീൽ വാൾ വുട്ടി വിവിധ തരം നൂലുകൾ എന്നിവ ഉപയോഗിച്ചാണ് കുപ്പികള മനോഹരമാക്കുന്നത്.വീട്ടുക്കാരുടെയും സുഹൃത്തുക്കളുടെയും പൂർണ്ണ പിന്തുണയാണ് അമലിന് ലഭിക്കുന്നത്.പരേത്ത് രവിന്ദ്രന്റെയും വാഴവളപ്പിൽ ഗീതയുടെയും മകനാണ് DYFI യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവുമായ അമൽ ഈ കോറോണക്കാലത്ത് സന്നദ്ധ വളണ്ടിയർ കൂടിയാണ്. ആവിശ്യക്കാർക്ക് മരുന്നും ആവശ്യവസ്തുക്കളും കമ്മ്യൂണിറ്റി കിച്ച നിൽ നിന്നും ഭക്ഷണവും എത്തിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട് CPIM എ കെ ജി നഗർ ബ്രാഞ്ചഗം കൂടിയായ അമൽ. ഇനിയും കുപ്പികളിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ ശ്രമിക്കുകയാണ്. തയ്യറാക്കിയത്

Comments are closed.