സുഭിക്ഷ കേരളം പദ്ധതിക്ക് ചേമഞ്ചേരിയിൽ തുടക്കം

കെ.പത്മകുമാർ കൊയിലാണ്ടി
കൊയിലാണ്ടി: കോവിഡ് വ്യാപനം കെട്ടടങ്ങുന്നതോടെ ഭക്ഷ്യക്ഷാമത്തിന് തടയിടാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തയ്യാറെടുക്കുന്നു. ഗ്രാമപഞ്ചായത്തിൽ തരിശായി കിടക്കുന്ന അവശേഷിക്കുന്ന കൃഷിയിടങ്ങളിൽ നെൽകൃഷി നടത്തിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പുഞ്ചപാടത്തെ 7 ഏക്കർ തരിശ് നിലത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ടിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ കണ്ണഞ്ചേരി, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ജി. കുറുപ്പ് എന്നിവർ ചേർന്നാണ് നെൽകൃഷി നടത്തുന്നത്. കുടാതെ വിവിധ വാർഡുകളിൽ ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, വാഴ, കപ്പ എന്നിവ കൃഷി എന്നിവ കൃഷി ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിരിക്കയാണ്.
Comments are closed.