1470-490

മഴക്കാല പൂർവ്വ ശുചീകരണം


വലപ്പാട് പഞ്ചായത്തിൽ മഴക്കാല പൂർവശുചീകരണ പ്രവൃത്തികൾക്ക് തുടക്കം. കൂരിത്തറ പാലാം തോട് മണ്ണും ചെളിയും നീക്കം ചെയ്തുകൊണ്ടാണ് പഞ്ചായത്ത് തല ശുചീകരണത്തിനു തുടക്കമായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജയഘോഷ് ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്.ഷജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഇന്ദിര രാമചന്ദ്രൻ , രഞ്ജിത്ത് സിങ്, പി ബി കണ്ണൻ, സി ആർ ഷൈൻ എന്നിവർ നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികളും ജെ.സി.ബി മെഷീനും ഉപയോഗിച്ച് പഞ്ചായത്തിലെ മുഴുവൻ സ്വാഭാവിക നീരൊഴുക്കുകളും തടസ്സം നീക്കുന്ന പ്രവൃത്തികൾ നടത്തുമെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്: വലപ്പാട് പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കം കുറിച്ചപ്പോൾ

Comments are closed.