1470-490

നിവേദനം നൽകി

നരിക്കുനി : ലോക് ഡൗൺ കാരണം കഴിഞ്ഞ ഒന്നര മാസത്തോളം വാടകയില്ലാതെ ഭക്ഷണമടക്കം ചിലവുകള്‍ സ്വന്തമായെടുത്ത് അതിഥി തൊഴിലാളികളെ പാർപ്പിച്ച കെട്ടിട ഉടമകൾ വലിയ പ്രയാസത്തിലായി ജില്ലാ കലക്ടറുടെ നിർദേശപ്രകാരം ഇവരുടെ താമസവും ഭക്ഷണവും നോക്കേണ്ടത് കോൺട്രാക്ടർമാരാ ണ് . എന്നാല്‍ ഇതുവരെ അതിഥി തൊഴിലാളികള്‍ക്കുള്ള താമസവും ഭക്ഷണവും മറ്റു ചിലവുകളും കെട്ടിട ഉടമകളാണ് വഹിക്കുന്നത്. ഇത് കെട്ടിട ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെച്ചിരിക്കുകയാണ്. അതിനാൽ പൂര്‍ണമായും അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയക്കാനുള്ള അനുമതി ആകാത്തതിനാല്‍ തൊഴിലാളികളെ ഇനിയും സംരക്ഷിച്ച് മുന്നോട്ടു പോകുന്നതിന് സാധ്യമല്ല എന്നും അത് ഞങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും ആയതിനാല്‍ അതിന്മേൽ വേണ്ട പരിഹാരനടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെട്ടി്ട ഉടമസ്ഥർ മുഖ്യമന്ത്രി ജില്ലാ കലക്ടർ എന്നിവർക്ക് നിവേദനം നൽകി നൽകി

Comments are closed.