ശമ്പളം നൽകാത്ത പത്രങ്ങൾക്കെതിരെ കർശന നടപടി

ശമ്പളം നിഷേധിക്കുന്ന പത്രങ്ങൾക്കെതിരെ കർശന നിയമ നടപടിയുമായി കേരള പത്രപ്രവർത്തക യൂണിയൻ’. ശമ്പളം നിഷേധിക്കുന്നത് മജീദിയ വേജ് ബോർഡ് ശുപാർശകളുടെ ലംഘനമാണ്, ഇക്കാര്യം ചൂണ്ടിക്കാട്ടി ശമ്പളം നിഷേധിച്ച സ്ഥാപനങ്ങളുടെ പേര് സഹിതം വച്ച് പത്ര പ്രവർത്തക യൂണിയൻ പരാതി നൽകാൻ തീരുമാനം. ആദ്യം ലേബർ കമിഷണർക്ക് കത്ത് നൽകും. അതോടൊപ്പം ശമ്പളം നിഷേധിച്ചത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതിയിൽ റിട്ട് നൽകും. ഇത് രണ്ട് ദിവസത്തിനകം തന്നെ നൽകാനാണ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനം.
Comments are closed.