സഹജീവികളിൽ സാന്ത്വന മന്ത്രമുതിർന്ന് സംഗീതോപാസക കൂട്ടായ്മ
കെ.പത്മകുമാർ കൊയിലാണ്ടി
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പത്തോളം സംഗീത അദ്ധ്യാപകരുടെ കൂട്ടായ്മയായ “നാദാത്മിക”യുടെ വീഡിയോ ഗാന സമർപ്പണം ശ്രദ്ധേയമാവുന്നു. ലോകം മുഴുവൻ നേരിടുന്ന മഹാവ്യാധിയിൽ ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് സാന്ത്വനമായാണ് “ലോകാ: സമസ്ത: സുഖിനോ ഭവന്തു” എന്ന വിശ്വോത്തര മന്ത്രത്തിന്റെ സംഗീത വീഡിയോ ചിത്രീകരണവുമായി ഈ സംഗീതോപാസകർ രംഗത്തെതെത്തിയത്. ലോക് ഡൗൺ കാലമായതിനാൽ സംഗീത കൂട്ടായ്മയിലെ പത്ത് അദ്ധ്യാപകരും അവരവരുടെ വീടുകളിൽ ഇരുന്നാണ് സംഗീതം ചിട്ടപ്പെടുത്തിയത്.പിന്നീട് മൊബൈൽ റിക്കോർഡ് ചെയ്ത് എഡിറ്റിംഗിലൂടെ സമൂഹത്തിന് സമർപ്പിക്കുകയായിരുന്നു.മലയാളത്തിന്റെ ജനപ്രിയ കവിയും ഗാന രചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ആശീർവാദത്തോടെയാണ് കഴിഞ്ഞ ദിവസം സംഗീതാർച്ചനയുടെ സമർപ്പണം നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതാദ്ധ്യാപകരായ കാവും വട്ടം ആനന്ദ്, പ്രശാന്ത് കോഴിക്കോട്, രാമൻ നമ്പൂതിരി ,സുമേഷ് താമരശ്ശേരി, മുരളി നമ്പീശൻ, രഹ്ന കേദാരം, സുജാത കോഴിക്കോട്, വിനോദിനി, ഷൈനി ദേവസ്യ, ജാസ്മിൻ എന്നിവരുടെ സംഗീതസപര്യയുടെ നേർക്കാഴ്ചയായി മാറുന്ന ഈ സംഗീത വീഡിയോ ചിത്രീകരിക്കപ്പെട്ടത് പ്രകൃതിയുടെ വ്യത്യസ്ഥമായ ശാലീനഭാവം പശ്ചാത്തലമാക്കിയാണെന്നതും സവിശേഷതയാണ്.
Comments are closed.