1470-490

ആശാ വർക്കർമാർക്ക് യൂത്ത് കോൺഗ്രസ്സ് മുഖാവരണവും ഗ്ലൗസും നൽകി

കുറ്റ്യാടി പഞ്ചായത്തിലെ മുഴുവൻ ആശാ വർക്കർമാർക്കും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിരോധ മാസ്ക്കും, ഗ്ലൗസും നൽകി. പാർലിമെന്റ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി മുൻ ഉപാധ്യക്ഷൻ ശ്രീജേഷ് ഊരത്ത് ആശാവർക്കറും ഗ്രാമ പഞ്ചായത്തംഗവുമായ എ ടി ഗീതയ്ക്ക് മാസ്കുകളും ഗ്ലൗസും കൈമാറി ,ഇ എം അസ്ഹർ,കെ കെ ജിതിൻ, ടി എം നൗഷാദ്‌, ആഷിഫ് പന്നിയങ്കി എന്നിവർ നേതൃത്വം നൽകി
കോറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാനുള്ള പോരാട്ടത്തിൽ ആത്മസമർപ്പണത്തോടെ, സധൈര്യം സ്വന്തം ജീവൻ പണയം വെച്ച് മുന്നിട്ടിറങ്ങുന്ന ആശാ വർക്കർമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ

Comments are closed.