1470-490

ജ്വല്ലറികൾ തുറക്കാം


തൃശൂർ: ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി നിയന്ത്രണങ്ങൾ പാലിച്ച് ജ്വല്ലറികൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഒരു നിലയുളള ജ്വല്ലറികൾക്കാണ് പ്രവർത്തനാനുമതി. 5 പേരിൽ താഴെയുളള ജീവനക്കാർ മാത്രമേ ഉണ്ടാകാവൂ. എ.സി പ്രവർത്തിപ്പിക്കരുത്. തിങ്കളാഴ്ച (മെയ് 11) മുതൽ ജ്വല്ലറികൾക്ക് തുറക്കാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Comments are closed.